തിരുവനന്തപുരം:ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ പുതിയ മുഖച്ഛായ തേടുന്ന എയർ ഇന്ത്യ, അച്ചടക്ക കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അച്ചടക്കലംഘനവും ധാർമ്മികതയില്ലാത്ത പെരുമാറ്റവും കാട്ടിയ ആയിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി സി.ഇ.ഒ കാംബെൽ വിൽസൺ വെളിപ്പെടുത്തി. ......
ന്യൂഡൽഹി / തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ പുതിയ 'ഒത്തുതീർപ്പ് ഫോർമുല'യുമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പ്രതിപക്ഷ നേതാവ് വി.ഡി. ......
കൊച്ചി:പൊതുജനങ്ങൾക്ക് ഏറെ ആശ്രയമായ പെർമനന്റ് ലോക് അദാലത്തുകളുടെ പ്രവർത്തനരീതിയിൽ സുപ്രധാനമായ ഒരു തിരുത്തലുമായി വന്നിരിക്കുകയാണ് കേരള ഹൈക്കോടതി. പബ്ലിക് യൂട്ടിലിറ്റി സർവീസുകളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നേരിട്ട് വിധി പ്രസ്താവിക്കുന്നതിന് മുൻപ്, കക്ഷികൾക്കിടയിൽ ഒത്തുതീർപ്പിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. ......
ന്യൂഡൽഹി : കൊല്ലപ്പെട്ട വ്യക്തിയുടെ സ്വത്തിൽ അവകാശവാദം ഉന്നയിക്കുന്നതിൽ നിന്ന് കൊലപാതകിയെയോ അതിന് പ്രേരിപ്പിച്ചവരെയോ വിലക്കുന്ന ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ (Hindu Succession Act, 1956) സെക്ഷൻ 25 സുപ്രീം കോടതി വീണ്ടും ശരിവെച്ചു. സാധാരണ രീതിയിലുള്ള പിന്തുടർച്ചാവകാശം വഴിയോ, വിൽപ്പത്രം (Will) വഴിയോ ഈ സ്വത്ത് കൈക്കലാക്കാൻ പ്രതിക്ക് നിയമപരമായി സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കെ. ......
വാഷിങ്ടൻ: ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേൽ രഹസ്യ സൈനിക താവളം സ്ഥാപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാനാണ് ഇറാഖിൽ ഇസ്രയേൽ സൈന്യം രഹസ്യ താവളം സ്ഥാപിച്ചത്. ഈ നീക്കത്തെക്കുറിച്ച് യുഎസിന് മുൻകൂട്ടി അറിവുണ്ടായിരുന്നെങ്കിലും ഇറാഖ് സർക്കാരിനെ അറിയിച്ചിരുന്നില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
മാർച്ചിന്റെ തുടക്കത്തിൽ പശ്ചിമ ഇറാഖിലെ മരുഭൂമിയിൽ ആടുകളെ മേയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ അസാധാരണമായി താഴ്ന്ന് പറക്കുന്നത് ഒരു ഇടയൻ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ......
മയക്കുമരുന്നിന്റെ മായിക വിഭ്രാന്തിയിൽ സ്വന്തം മാതാവിനെ കഴുത്തറുത്തുകൊന്ന മകൻ, അമ്മയ്ക്കൊപ്പം അച്ഛനേയും കൊല്ലാനുറച്ച് അച്ഛന്റെ വരവും കാത്തിരിക്കുന്ന മകൻ, കണ്ണൂരിലെ ഉൾനാടൻ മലയോരഗ്രാമമായ കേളകത്തെ കൊളക്കാടിൽ അരങ്ങേറിയ കാഴ്ചയാണിത്... കേരളം ഞെട്ടിത്തരിച്ചുപോയ കാഴ്ച. ......
16-ാം കേരളനിയമസഭയിൽ ഇപ്രാവശ്യവും പട്ടിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 16 എം.എൽ.എ.മാർ സഭയിലുണ്ട്. കേരളത്തിൽ പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓരോ സീറ്റും പാലക്കാട് രണ്ടു സീറ്റും പട്ടികജാതികൾക്കായും വയനാട് ജില്ലയിൽ രണ്ട് മണ്ഡലങ്ങൾ പട്ടികവർഗ്ഗക്കാർക്കായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് 16 പേർ കേരളത്തിലെ പട്ടിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 പ്രകാരം പഞ്ചായത്തുകളിലും 330 പ്രകാരം ലോക്സഭയിലും 332 പ്രകാരം സംസ്ഥാന നിയമസഭകളിലേക്കും ജനസംഖ്യാനുപാതികമായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ലോക് സഭയിൽ പട്ടികജാതിയിൽ നിന്ന് 84 പേരും, പട്ടികവർഗ്ഗത്തിൽ നിന്നും 47 പേരും ഉൾപ്പെടെ 131 പേരാണ് എം. ......
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വലിയ അടുപ്പമില്ലാത്ത കേരളത്തിലെ ഒരു ക്രിസ്ത്യൻ മതമേധാവി രണ്ട് വർഷങ്ങൾക്ക് മുൻപ് പറഞ്ഞതോർക്കുന്നു. കേരളത്തിലെ ഇടതു സർക്കാർ ഇടത്തോട്ടാണ് സഞ്ചരിക്കുന്നതെന്ന് പറയുകയും, എന്നാൽ വലത്തോട്ടാണ് നടക്കുകയും ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ......
കേരളത്തിൽ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും സി.പി.എമ്മിന് ഏറ്റവും വലിയ തിരിച്ചടിയും നൽകി യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ പത്തുവർഷത്തിനുശേഷം യു.ഡി.എഫ് തീർത്തത് മഹാവിസ്മയം. 99 സീറ്റിൽ നിന്നും 35 ലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂപ്പുകുത്തി വീണതിന് ബി.ജെ.പിയിലേക്കുള്ള സി.പി.എംന്റെ വോട്ടുചോർച്ച മുതൽ അതിശക്തമായ പിണറായി വിരുദ്ധ വികാരം വരെയുള്ള ഒട്ടനവധി കാരണങ്ങളുണ്ട്. ......
അനുഭവസമ്പന്നരായ രാഷ്ട്രീയനിരീക്ഷകരുടെയും സർവ്വേ പണ്ഡിറ്റുകളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് സൂപ്പർ സ്റ്റാർ വിജയിന്റെ തമിഴക വെട്രി കഴകം(ടിവികെ) തമിഴ്നാട്ടിലെ നിയമസഭാതെരഞ്ഞെടുപ്പിൽ വിസ്മയകരമായ വിജയം കൈവരിച്ചത്. ഒരു സർവ്വേ ഒഴികെ മറ്റാരും തന്നെ വിജയ്യുടെ മഹാവിജയം പ്രവചിച്ചിരുന്നില്ല. ......